Sunday, 30 September 2018

ഉമ്മ

                                            
പകലിൽ സുര്യനിൽ നിന്നും 
എനിക്ക് തണലിടുന്ന മേഘമായും 
രാത്രി സുര്യൻ എന്നെ തനിച്ചാക്കി യാത്രപോകവെ ചെറു മെഴുകുതിരിയായും നില നില്ക്കുന്നു...
ചിലപ്പോൾ ഞാൻ ഒന്നു കരഞ്ഞാൽ 
അതിന്റെ പ്രതിദ്ധ്വനികൾ 
ആ നാവിലുടെ ഈ പ്രപഞ്ചത്തിൽ അലയടിക്കുന്നതായി തോന്നാറുണ്ട്.
ഞാൻ നടക്കുന്ന വഴിത്താരകളിൽ 
നിത്യം നിൻ വചനത്തിൻ പൊരുൾ മന്ദ മാരുതൻ എനിക്ക് എത്തിക്കാറുണ്ട്.
ഉമ്മ.... നിങ്ങൾ കേവലം മൂന്ന് അക്ഷരമല്ല,
സ്വർഗത്തിൽ നിന്നും ഒഴുകുന്ന മൂന്ന് നദികളാണ്.
എന്റെ പാദത്തിൽ ചെറുമുറിവുണ്ടായാൽ 
അതിന്റെ 
ആദി നിൻ ഹൃദയത്തിന്റെ ആഴങ്ങളിൽ എന്നും അലയടിക്കുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്....
എന്തോ...
വീട്ടിൽ നിത്യവും പട്ടിണി ആവുന്ന അവസരത്തിൽ പോലും 
നിങ്ങൾ പറയും.
"മോനെ എനിക്ക് ഇന്നും നോമ്പാണെ"ന്ന്. 
എന്നിട്ട്, പാവം നിങ്ങൾ ആരും കണാതെ അടുക്കളയിലെ കഞ്ഞിക്കലത്തിൽ നിന്ന് വെറും വെള്ളം അകത്താക്കും....
ഒാ....ഉമ്മ... നിൻ നഗ്നമായ പാദം ഈ ഭുമിയിൽ പതിയുന്ന അവസരത്തിൽ എന്തോ...
എനിക്ക് എൻ നാഥന്റെ വാക്കുകൾ ഒർമ്മ വരുന്നു...
അന്ന് ജനിച്ചപ്പോൾ നി എനിക്ക് നൽകിയ നാമം എത്ര സുന്ദരമാണ്.
ഞാൻ നടന്നു ക്ഷീണിച്ച അവസരത്തിൽ പോലും നിൻ നേത്രങ്ങള്ളിൽ നിന്നും മേഘം ഉറവ പൊട്ടുന്നതായി എനിക്ക് തോന്നാറുണ്ട്.
പരീക്ഷകളിൽ ഞാൻ എന്നും പതറി നിൽക്കവെ  നിൻ വദനം മ്ളാനമാവും
ഉമ്മ... നിങ്ങൾ എത്രനാൾ ഇവിടെ ഉണ്ടാവും എന്ന് അറിയ്യില്ല.
എന്നിരുന്നാലും എന്നെ ഓർത്ത നിങ്ങൾക്ക് 
നൽകാൻ എന്റെ കയ്യിൽ പ്രാർത്ഥനയല്ലാതെ മറ്റൊന്നുമില്ല.

1 comment:

  1. ഉമ്മ�� എത്ര എഴുതിയാലും തീരാത്ത ഉറവയാണ്

    ReplyDelete

قنوت الصبح

 اللهم اهدني فيمن هديت ⭕ وعافني فيمن عافيت ⭕ وتولني فيمن توليت ⭕ وبارك لي فيما أعطيت ⭕ وقني شر ما قضيت ⭕ فإنك تقضي و لا يقضي عليك ⭕ وإنه لا ...