Saturday, 21 October 2023

വിദ്യാലയം

  

പുള്ളി കുപ്പായവും പുത്തൻ സ്റ്റേറ്റുമേത്തി പുതുവിദ്യാലയ മുറ്റത്ത് പറിച്ചു നട്ട ജീവിതത്തിൽ 

വർണ്ണ നിറത്തിലുള്ള തോരണങ്ങളും പിച്ചവെച്ചു നടക്കുന്ന സുഹൃത്തുകളുമായിരുന്നു ആദ്യ കാഴ്ച്ച 

മധുര മുറും നാരങ്ങ മിഠായി നാവിൻ തുമ്പിൽ പകർന്നു നൽകി രമണി ടീച്ചർ നടന്നു നിങ്ങുന്നു കലാലയ വഴികളിൽ

 മൈതാനത്ത് പന്തു തട്ടുന്ന കുട്ടുകാരനെ ചുരൽ വടിയിൽ ബാലൻസ് ചെയ്ത് വിയർപ്പിൻ കണങ്ങൾ ഒരു തുണി ശീലയിൽ തുടച്ച് നടന്നു വരുന്നു മണികണ്ടൻ മാഷും 

മുന്നാം തരത്തിൽ മുന്നു മണിക്ക് ബിസ്കാറ്റും ചായയും തന്ന ഷിനോജ്മാഷും

 നാലാം തരത്തിൽ നാലിന്റെ ഗുണിതം മാറിയത്തിന് വീശിയ ചുരൽ പാടും ഇന്നും മായതെ നിൽക്കുന്നു പ്രിയ ഗുരു നാഥികെ 

ആറാം തരത്തിൽ അറു മണിയേടടുത്ത സമയം സയൻസ് ലാബിൽ നിന്നും ചെറു മെഴുകുതിരിയുമായി വന്ന ഗുരു എൻ നേത്രത്തിൽ മായതെ നിൽക്കുന്നു 

കാലം കടലസിൽ പതിഞ്ഞപ്പോൾ ദിനം വാതിലുകൾ പതുക്കെ അടഞ്ഞു 

ഒർമയുടെ സുദിനം തുറന്നു 

ഞാൻ ചിതറിയ ചിന്തകൾ ചേർത്തു നോക്കി 

എൻ സ്മുതിയുടെ കാർപ്പനിക പുന്തോപ്പിൽ സമയം

 കുതിച്ചു പായുന്നു മണികണ്ടൻ മാഷും ബീന ടീച്ചറും 

ആപ്പിസ് വഴിയിൽ എന്നെ കാത്ത് നിമിഷങ്ങൾ മധുര നീട്ടുന്ന ഓർമ്മകൾ തോളിൽ ബാഗുമായി 

വഴിയിൽ നിൽകുന്നു ഇന്ദിര ടിച്ചാർ എന്നെ വിളിച്ച് അരുളി 

"ഇതു നിനക്ക് കാത്തുവെച്ച മിഠായി ഇതിലന്റ് സ്നേഹമുറും "

 ഓർമ്മയുടെ ഒരു പാട് പാടവു കളിറങ്ങി ഞാൻ കലാലയ വഴികളിലുടെ നടന്നു നിങ്ങുന്നു 

ഇന്നും

വിലാപയാത്ര

 അന്ന് നിനക്ക് സമയമുണ്ടാകുമോ എന്നെനിക്കറിയില്ല!

 ഫോണിൽ എന്റെ മരണ വാർത്തകൾ വന്ന് നിറഞ്ഞിരിക്കും..

കുറച്ച് സമയമെങ്കിലും മാറ്റി വെക്കാമായിരുന്നുവെന്ന് ചിലപ്പോൾ നീയന്ന് പറയുമായിരികും ...

 ഒരു പക്ഷേ നീ എന്നെ തേടി വരുമ്പോഴേക്കും അവരെന്നെ ഖബറടക്കിയിട്ടുണ്ടാവാം... 

പള്ളിപ്പറമ്പിലെ മൈലാഞ്ചി ചെടിക്കരികിൽ 

എന്റെ് ഉപ്പ നിൽപ്പുണ്ടാവും ...

ഉപ്പാടെ കൈ പിടിച്ച് നീ പറയണം 

അവൻ ഭാഗ്യം ചെയതവനാണെന്ന് ....

 ഇന്നലെകളിൽ നാം പറഞ്ഞ വാക്കുകൾ കള്ളമായിരുന്നുവെന്ന് എനിക്ക് ഇന്നായിരുന്നു മനസ്സിലായത്.

 അതിലെ ഏറ്റവും വലിയ നുണ 

പിന്നെ വിളിക്കാമെന്നതായിരുന്നു ...

 വൈകുന്നേരങ്ങളിലെ ചായയുടെ കുടെ നാം പറഞ്ഞിരുന്ന കഥകൾ എത്ര മനോഹരമായിരുന്നു ...

എല്ലാം ഒരു പാഴ്കിനാവ് പോലെ മിന്നിമറയും

 പതിയെ എന്റെ ഓർമകളും ഈ കാലത്തിന്റെ കുത്തൊഴുക്കിൽ നിന്നിൽ നിന്നൊലിച്ചു പോവും ...

ഭ്രാന്തമായ ചിന്തകളാണ് ജീവിതം.

 

എല്ലാവരും ക്ലാസ്സിൽ എന്തോ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊടുന്നനെ ഉഗ്രൻ ശബ്ദത്തിൽ ഡെസ്കിലാരോ ആഞ്ഞടിക്കുന്നത് കേട്ട് എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി. തമീമായിരുന്നത്രേ അത്. അവന്റെ മുഖത്ത് നിരാശ കല്ലിച്ചിരുന്നു. അവനെയും കൂട്ടി പ്രധാന അധ്യാപകൻ സ്റ്റാഫ് റൂമിലേക്ക് കാലുകൾ വേച്ചു. അവനിൽ പല അസ്വാഭാവിക പെരുമാറ്റങ്ങളും പ്രകടമാകാൻ തുടങ്ങിയിട്ടുണ്ട്. എത്രയും വേഗം ഈ വിവരം അവന്റെ വീട്ടുകാരുടെ കാതിലേക്കെത്തിക്കണമെന്നായി തീരുമാനം. പതിവ് പോലെ രാത്രി ഭക്ഷണത്തിനു ശേഷം ലോക വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു മജീദിന്റെ ഫോൺ റിങ് ചെയ്തത്. "ആരാ? " സേവ് ചെയ്യാത്ത നമ്പറായതിനാൽ അയാൾ തിരക്കി. "തമീമിന്റെ ഹോസ്റ്റൽ വാർഡനാണ്"."എന്താ പറഞ്ഞോളീ.."തനി നാടൻ വർത്തമാനം ആവർത്തിച്ചു. "നിങ്ങളുടെ മകന് രണ്ടു ദിവസമായി നല്ല സുഖമില്ല. സ്ഥലകാലബോധം നഷ്ടപ്പെട്ട രീതിയിലാണ് പെരുമാറ്റം. എന്തോ ഒരു ഉൾഭയം അവനിൽ വന്ന് പതിച്ചിരിക്കണം." പലതും പറഞ്ഞ് കോൾ കട്ട് ചെയ്ത മാജിദിന്റെ ഉള്ളിൽ അങ്കലാപ്പായി. പിറ്റേന്ന് രാവിലെ അവനെ സീനിയർ വിദ്യാർത്ഥി ഫാരിസിന്റെ കൂടെ നാട്ടിലേക്ക് പറഞ്ഞയച്ചു. നാട്ടിൽ നിന്നും അല്പം മാറിയായിരുന്നു അവർ ബസ്സിറങ്ങിയത്. ഫാരിസ് നമ്പർ ഡയൽ ചെയ്തു. " ഞാൻ തമീമിന്റെ കോളേജിൽ നിന്നും വരികയാണ്. നിങ്ങൾ എവിടെ?” ഞാനിപ്പം വരാമെന്ന് പറഞ്ഞു അവന്റെ പിതാവ് ചായക്കടയിൽ നിന്നും ഇറങ്ങിവന്നു. അയാൾ തന്റെ മകന്റെ മൗനമായിരിക്കുന്ന മുഖത്ത് അല്പം സഹതാപത്തോടെ നോക്കി. ഉപ്പ "എനിക്കൊന്ന് ടോയ്‌ലറ്റിൽ പോകണം. അതിനിവിടെ സൗകര്യം ഉണ്ടാവുമോ?" ബസ്സ്റ്റാൻഡിൽ ഉണ്ടായിരുന്ന കംഫർട്ട് സ്റ്റേഷനോട് ചേർന്ന് നിൽക്കുന്ന സ്ഥലം കാണിച്ചു അവനെ അവിടേക്ക് പറഞ്ഞയച്ചു. ചില്ലറ പോലും കൊടുക്കാൻ നിൽക്കാതെ എന്തോ പിറുപിറുത്തു കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങിപ്പോന്നു. തൻറെ മകന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മജീദിന് മനസ്സിലായി. വീട്ടിലെത്തിയ ഉടനെ ഉമ്മ അവനെ നോക്കി സലാം പറഞ്ഞെങ്കിലും സലാം മടക്കുക പോലും ചെയ്യാതെ അവൻ റൂമിൽ കയറിയിരുന്നു. "പുറത്തു നിന്നും വന്നാൽ ആദ്യം കുളിക്കണം. പോയി കുളിച്ചിട്ടു വാ. ഞാൻ ചായ എടുത്തു വെക്കാം." എന്നവർ പറഞ്ഞു. മൗനമായിരുന്നു അവൻറെ ചോദ്യങ്ങൾക്കുള്ള മറുപടി. ഒന്നും പറയാൻ അവന് സാധിച്ചിരുന്നില്ല.ഉമ്മ കാര്യങ്ങൾ അന്വേഷിക്കാൻ തുടങ്ങി. എന്തോ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ ആയിരുന്നു അവന്റെ നാവിലൂടെ വന്നുകൊണ്ടിരുന്നത്. എന്തോ ഒരുൾഭയം അവനിൽ ഉണ്ടെന്നത് പോലെ. ഉമ്മ അവനെയും കൂട്ടി ബാത്റൂമിൽ പോയി. അവനോട് "കുളിപ്പിച്ച് തരണോ? " എന്ന് ചോദിച്ചു."വേണ്ട ഞാൻ തന്നെ കുളിച്ചോളാം"എന്നവൻ മറുപടി പറഞ്ഞെങ്കിലും അവന്റെ മുഖത്ത് വിഷാദം തളം കെട്ടിയിരുന്നു. കോളേജിൽ അവൻ ഒറ്റക്കായിരുന്നു നടന്നിരുന്നത്. പഠിക്കണം, നന്നായി വായിക്കണം എന്നൊക്കെ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ചിലർ അവനെ മിണ്ടാപ്പൂച്ചയെന്ന് വിളിച്ചു കളിയാക്കിയിരുന്നു. എന്നാൽ അതൊന്നും അവനെ അലട്ടിയിരുന്നില്ല. ബാത്റൂമിൽ നിന്നും അംഗ സ്നാനം ചെയ്ത് നിസ്കരിക്കാൻ തുടങ്ങി. നല്ല ഭയഭക്തി കിട്ടിയത് പോലെ അവന് തോന്നി. പതിയെ നിസ്കാരം കഴിഞ്ഞ് അവൻ കിടക്കാൻ വേണ്ടി റൂമിലേക്ക് നടന്നു. "മോനെ..."എന്ന വിളി അവന്റെ കാതുകളിൽ തുളച്ചു കയറി. "എന്താ നിങ്ങൾക്ക് വേണ്ടത്?" അവൻ അല്പം ശബ്ദം ഉയർത്തി ചോദിച്ചു. "അതിനെന്തിനാണ് ഇത്രയും ശദ്ദ്?" ഉമ്മാക്ക് മറുപടി കൊടുക്കാതെ അവൻ ഉറങ്ങാൻ വേണ്ടി തയ്യാറെടുത്തു. ഉമ്മ ചായയും പലഹാരവും റൂമിലെ മേശപ്പുറത്ത് എടുത്തുവെച്ച് അടുക്കളയിലേക്ക് തിരികെ മടങ്ങി. അവൻ അതിൽ നിന്നും ഒന്നും എടുത്തിരുന്നില്ല. ഇത് കണ്ടു ഉമ്മ തിരികെ വന്ന് ചോദിച്ചു: "നീ എന്താ ഒന്നും കഴിക്കാത്തത്?” എന്തെങ്കിലും കഴിക്കാൻപറഞ്ഞെങ്കിലും "എനിക്ക് നല്ല ക്ഷീണം" എന്ന് പറഞ്ഞ് അവൻ കണ്ണ് ഇറുക്കിയടച്ചു കിടന്നു. ഉമ്മ അവന്റെ മറുപുറത്ത് കിടന്നു. രാത്രിയേറെ വൈകി. ഉമ്മയുടെ കാലിന്റെ മുകളിലൂടെ അവന്റെ കണ്ണുനീർത്തുള്ളികൾ ഒലിക്കാൻ തുടങ്ങി. പതിയെ അത് അവന്റെ പുതപ്പിനെയും നനച്ച് കളയാൻ മാത്രം ശക്തി പ്രാപിച്ചിരുന്നു. അവന് ഉമ്മയോട് മനസ്സ് തുറന്ന് സംസാരിക്കണം എന്നുണ്ടായിരുന്നു. എന്നാൽ അതിനവന് കഴിയുമായിരുന്നില്ല. രാവിലെ പതിവുപോലെ തന്നെ മജീദ് ജോലിക്ക് പോകാൻ ഇറങ്ങി. "ഉപ്പാ ഞാനും വരാം നിങ്ങളുടെ കൂടെ" തമീം വിളിച്ചു. പുറകിൽ നിന്നുള്ള ആ ശബ്ദം കേട്ട് അയാൾ തിരിഞ്ഞു. അല്പം മൗനമായി നിന്നതിനു ശേഷം മറുപടി പറഞ്ഞു. "എന്നാ നീ വേഗം പോയി ഉടുതുണി മാറീട്ട് വാ...നമുക്ക് പോകാം." അവൻ വേഗം ഉടുതുണി മാറി വന്നു. ഒരു ഉന്മേഷം ലഭിച്ചത് പോലെ അവനനുഭവപ്പെട്ടു. അവനെയും കൂട്ടി ബസ് സ്റ്റോപ്പിലേക്ക് നടന്നു. ടിക്കറ്റ് എടുക്കുമ്പോൾ കണ്ടക്ടർ എങ്ങോട്ടാണെന്ന് ചോദിച്ചു. "കുതിരവട്ടം രണ്ട് ടിക്കറ്റ്" എന്ന് പറഞ്ഞു. "എനിക്ക് ഭ്രാന്തൊന്നുമില്ലെന്ന് അവൻ പറഞ്ഞു കരയാൻ തുടങ്ങി. ബസ്സിൽ ഉണ്ടായിരുന്നവർ അവനെ സഹതാപത്തോടെ നോക്കി. അവനെന്തോ തെറ്റ് ചെയ്തതുപോലെ. "മോനെ, എനിക്കാണ് ഭ്രാന്ത് നീ ഉള്ളതുകൊണ്ട് എന്നെ ഒന്ന് കാണിക്കാം എന്ന് കരുതിയതാണ്" അവന്റെ കരച്ചിൽ പതിയെ നിൽക്കാൻ തുടങ്ങി. അവൻ വീണ്ടും ചിന്തയിലേക്ക് നടന്നു നീങ്ങി. ആശുപത്രിയിൽ എത്തിയതും അവന്റെ പേരും അവിടെ ഉണ്ടായിരുന്ന രജിസ്റ്ററിൽ രേഖപ്പെടുത്തി. സിസ്റ്റർ വന്ന് "തമീം ഉണ്ടോ" എന്ന് ഉറക്കെ വിളിച്ചു ചോദിക്കാൻ തുടങ്ങി. അവൻ ഒന്നും മിണ്ടിയില്ല. ഉപ്പ അവനെയും കൂട്ടി ഡോക്ടറുടെ അടുത്ത് ചെന്നു. അയാൾ ചോദിച്ചു :" എന്താണ് പ്രശ്നം? " "ഇവൻ കോളേജിൽ പഠിക്കുന്നതാണ്. കഴിഞ്ഞ ദിവസം നാട്ടിൽ വന്നപ്പോൾ എന്താണെന്നറിയില്ല, എന്തൊക്കെയോ പ്രശ്നങ്ങൾ കാണുന്നു. മനസ്സിന് എന്തോ പിണഞ്ഞ പോലെ തോന്നുന്നു. ഡോക്ടർ അവനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. "മോനെ എന്താ നിന്റെ പ്രശ്നം? " അവൻ ചുറ്റും നോക്കി. തന്നെ ആരെങ്കിലും വീക്ഷിക്കുന്നുണ്ടോ എന്ന് അവൻ ചുറ്റും നോക്കിയതിനുശേഷം ഇല്ലെന്ന് ഉറപ്പിച്ചു. "ഞാൻ ഇന്ന് കുളിച്ചിട്ടില്ല" എന്താണ് മറുപടി പറയുന്നത് എന്ന് പോലും അവനപ്പോൾ കൃത്യമായി അറിയില്ലായിരുന്നു. പെട്ടെന്ന് ഡോക്ടറുടെ കയ്യിൽ നിന്നും അടുത്തുണ്ടായിരുന്ന ഗ്ലാസ് താഴെ വീണു ചിന്നിച്ചിതറി. അവൻ ഭയന്ന് പോയി. ഡോക്ടർ അവനോട് ചോദിച്ചു "നിനക്ക് പേടിയുണ്ടോ?" അവന്റെ ഉള്ളിൽ ഭയം നിറഞ്ഞിരുന്നു. ഡോക്ടർ തന്റെ വലിപ്പിൽ നിന്നും കുറച്ച് ചിത്രങ്ങൾ അടങ്ങിയ ഡയറി വലിച്ചെടുത്ത് അവന് നേരെ നീട്ടി. "മോനെ ഈ ചിത്രത്തിൽ നിന്നും നിനക്ക് എന്താണ് മനസ്സിലാവുന്നത്?" കുറേ റോസാപ്പൂക്കൾ. അതിനു ചുറ്റും പാറിപ്പറക്കുന്ന പൂമ്പാറ്റകളെ നോക്കി അവൻ ചോദിച്ചു: "അവർ എന്തിനാണ് ഈ പൂവിനെ നുള്ളി വേദനിപ്പിക്കുന്നത്? " പെട്ടെന്നാണ് ജനൽ പാളികളിലൂടെ ആരോ ഒരാൾ തുറിച്ചു നോക്കുന്നത് പോലെ അവന് തോന്നാൻ തുടങ്ങിയത്. "നീ ആരെയാണ് ഭയക്കുന്നത്? " അയാളുടെ ചോദ്യത്തിന് അവൻ ഒന്നും മിണ്ടിയില്ല. "തൽക്കാലം പുറത്തു പോയിരിക്കൂ?" "സാർ ഈ പരിപാടികൾ എത്ര മണി വരെ ഉണ്ടാകും. എനിക്ക് ഇന്ന് ഇത് കഴിയും വരെ ഇവിടെ നിൽക്കാൻ പറ്റുമോ? " "അതിന് എന്താ ഇത് നാലുമണിവരെ ഉണ്ടാകും" അവൻ റൂമിന്റെ വെളിയിൽ വന്നതും ഡോക്ടർ അവന്റെ ജീവിതത്തിൽ എന്തെങ്കിലും ഒരു കാര്യം അപ്രതീക്ഷിതമായി നടന്നിരുന്നോ എന്ന് മജീദിനോട് ചോദിച്ചു. "ഉണ്ട്, കഴിഞ്ഞവർഷം അവൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്കൂളിൽ നിന്നും നേരം വൈകി എന്ന് കരുതി ഒരു ബൈക്കിൽ ലിഫ്റ്റിന് കയറിയതീയിരുന്നു , നിർഭാഗ്യവശാൽ അയാൾ മദ്യപിച്ചിരുന്നു. ആ വാഹനം നേരെ ചെന്ന് ഒരു ടിപ്പറിന്റെ മുന്നിൽ പോയി ഇടിച്ച് വീണു. അയാൾ അവിടെക്കിടന്ന് തൽക്ഷണം മരിച്ചു. ചലനമറ്റു കിടക്കുന്ന അയാളുടെ ശരീരമാണ് അവൻ കണ്ടത്." പിതാവ് പറഞ്ഞു നിർത്തി. "അതിന്റെ ഷോക്കായിരിക്കണം. മരണം പിടികൂടുമോ എന്ന ഭയമായിരിക്കണം അവന്റെ ഈ മാനസികാവസ്ഥക്ക് കാരണം. ഞാൻ തൽക്കാലം മയങ്ങാൻ ഒരു ഇഞ്ചക്ഷൻ എഴുതി തരാം" ഇഞ്ചക്ഷൻ എടുക്കാൻ വേണ്ടി തയ്യാർ ചെയ്യുന്നതിനിടയിൽ അവൻ ഉറക്കെ നിലവിളിക്കാൻ തുടങ്ങി. "എനിക്ക് വേണ്ട, ഞാൻ സമ്മതിക്കില്ല. "എന്നവൻ കരഞ്ഞു പറഞ്ഞു. അവന്റെ വാക്കുകൾ ആരും തന്നെ ഗൗനിച്ചിരുന്നില്ല. മോനേ, ചെറിയ ഒരു ഉറുമ്പ് കടിക്കുന്ന വേദന മാത്രമേ ഉണ്ടാകൂവെന്ന് പറഞ്ഞെങ്കിലും അവന് അതിലേറെ കൂടുതലായിട്ടാണ് തോന്നിയത്. ആശുപത്രിയിൽ കൂടിയിരുന്നവർ മുഴുവൻ സിനിമയിലെ അവസരം തേടി വന്നവരെ പോലെയാണ് അവന് കാണാൻ സാധിച്ചിരുന്നത്. വീട്ടിലെത്തിയ ഉടനെ അവൻ കട്ടിലിൽ കയറിക്കിടന്നു. ഫോൺ ശബ്ദിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അതെടുക്കാൻ പോലുമുള്ള ത്രാണി അവനുണ്ടായിരുന്നില്ല. ദിവസങ്ങൾ പിന്നെയും കഴിഞ്ഞു. പതിയെ അവന്റെ രോഗം മാറാൻ തുടങ്ങി. അവൻ എല്ലാം മറക്കുകയായിരുന്നു. അവൻ വീണ്ടും കോളേജിൽ പോകാൻ തുടങ്ങി. അവിടെ എത്തിയതും ചുറ്റും കുട്ടികൾ കൂട്ടമായി നിൽക്കുന്നു. അവനോട് വിശേഷങ്ങൾ ചോദിച്ചെങ്കിലും എന്തോ അവന് മറുപടിയൊന്നും പറയാൻ തോന്നിയില്ല. അവൻ മൗനിയായി തന്നെ കുറേ നേരം നിന്നു. പുതിയ ആരോടും സംസാരിക്കാൻ ഉള്ള ഒരു മാനസികാവസ്ഥ അവന് ഇപ്പോഴും കൈവരിക്കാൻ ആയിട്ടില്ലായിരുന്നു. ലൈബ്രറിയിൽ ചെന്ന് ഒരു പുസ്തകം എടുത്ത് വായിക്കാൻ തുടങ്ങി. അതിൽ ഇപ്രകാരം എഴുതിവെച്ചിരുന്നു. 'ചില സമയങ്ങളിൽ എനിക്ക് തോന്നുന്നു രണ്ടു വാക്ക് സംസാരിക്കുന്നതിലും നല്ലത് മൗനിയായിരിക്കുന്നതാണ് നല്ലതെന്ന്. എന്നാൽ മൗനം നീണ്ടു പോയാൽ അവരെന്നെ ഭ്രാന്തൻ എന്ന് വിളിച്ചേക്കും എന്നത് എന്നെ വല്ലാതെ അലട്ടിയിരുന്നു. ഭ്രാന്തിനും വേണമല്ലോ ഒരു യോഗ്യത, അത് നിങ്ങൾക്ക് ഇല്ലെന്ന് കരുതി തൽക്കാലം ഞാൻ നിർവൃതി അടയാം'.

Friday, 20 October 2023

സ്നേഹത്തിനായ്

  

ഇതിലെന്റ് കണ്ണുനീർ തുള്ളികളാണ്


 ഇന്നലെകളിൽ തന്നിരുന്ന സ്റ്റേഹപ്പൊതികളിൽ നി വെച്ചത് വഞ്ചനയുടെ വിത്തുകൾ മാത്രമായിരുന്നുവെന്ന് 

വൈകിയായിരുന്നു ഞാനറിഞ്ഞത് 


നിന്റെ ചിരികളാണെന്റെ സങ്കടത്തെ അലിയിച്ചു കളഞ്ഞത്.


 ലോകത്തിലെ ഏറ്റവും വലിയ സത്യം വിശപ്പാണെന്നറിഞ്ഞിട്ടും 

ഞാൻ കരുതിയത് സ്റ്റോഹം കിട്ടാതെയാണ് മനുഷ്യരധികപേരും മരിക്കുന്നതെന്നാണ് എനിക്കെവിടെയാണ് പിഴച്ചതെന്നറിയില്ല! ഇതെല്ലാമൊരു സ്വപനമായിരുന്നോ എന്നുപോലുമറിയില്ല!

Thursday, 19 October 2023

സാക്ഷാത്കാരാനന്തരം

  

ഇനി എനിക്ക് നന്നായൊന്നുറങ്ങണം... 

എന്റെ സ്വപ്നം പൂവണിഞ്ഞതിന് ശേഷം... അരോടും പരാതിയും പരിഭവവുമില്ലാതെ സ്വസ്ഥമായി ഞാനുറങ്ങാൻ പോകുന്നു... എന്നെ നോക്കി പുച്ഛിച്ഛ് തള്ളിയവരുടെ കൈകളിൽ ഒരു റോസ പുവിതൾ നൽകി എനിക്കൊന്ന് പുഞ്ചിരിക്കണം... 

ഇന്നലെ വരെ കടം മാത്രം വാങ്ങി ശീലിച്ചിരുന്ന കുട്ടുകാർക്ക് മുന്നിൽ തിളങ്ങുന്ന അഞ്ഞുറു രൂവ നൽകി മനസ്സിൽ കുളിർ വിതറണം... 

എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച ഉമ്മയുടെ കവിളിൽ സ്നേഹം കൊണ്ട് മുത്തമണിയണം... 

എന്നെ ഉയരങ്ങളിലേക്ക് 

കൈ പിടിച്ചുയർത്തിയ പ്രിയ ഗുരുക്കന്മാർക്ക് നൽകണം 

വർണ്ണത്തിൽ പൊതിഞ്ഞ ഒരു പിടി മധുര മിഠായികൾ

രണ്ടു കവിതകാൾ

 പിതാവ് 


അവരുടെ നെറ്റിത്തടത്തിൽ നിന്നും ഉതിർന്നു വീണ 

വിയർപ്പു തുള്ളികളാണ് നാം കഴിക്കുന്ന ആഹാരത്തിന് സ്വാദ് കുട്ടിയത് 


മാതാവ് 


എന്തോ വീട്ടിൽ നിത്യവും പട്ടിണിയാവുന്ന അവസരത്തിൽ പോലും 

അവർ പറയും "മോനെ എനിക്ക് ഇന്നും നോമ്പാണെ" ന്ന്  

പാവം എന്നിട്ടാരും കാണാതൊ അടുക്കളയിലെ കഞ്ഞിക്കലത്തിൽ നിന്ന്

 പച്ച വെള്ളം കുടിച്ച് വിശപ്പാറ്റും

Sunday, 15 October 2023

ഭ്രാന്ത്

 



ചില സമയങ്ങളിൽ മൗനമായിരിക്കും, രണ്ട് വാക്ക് സംസാരിക്കുന്നതിനേക്കാൾ മനസ്സിന് സമധാനം നൽകുന്നത്. എന്നാൽ ആ മൗനം നീണ്ടു പോയാൽ പിന്നെ ഞാൻ എല്ലാവരുടെയും കണ്ണിൽ ഒരു ഭ്രാന്തനായിത്തീരുമോ എന്ന ഉൾഭയം എന്നെ വല്ലാതെ അലട്ടിയിരുന്നു. ഭ്രാന്തിനും വേണമല്ലോ ഒരു യോഗ്യത! അത് നിങ്ങൾക്ക് ഇല്ലെന്ന് കരുതി ഞാൻ തൽക്കാലം ആത്മനിർവൃതിയടയുന്നു.

قنوت الصبح

 اللهم اهدني فيمن هديت ⭕ وعافني فيمن عافيت ⭕ وتولني فيمن توليت ⭕ وبارك لي فيما أعطيت ⭕ وقني شر ما قضيت ⭕ فإنك تقضي و لا يقضي عليك ⭕ وإنه لا ...