അന്ന് നിനക്ക് സമയമുണ്ടാകുമോ എന്നെനിക്കറിയില്ല!
ഫോണിൽ എന്റെ മരണ വാർത്തകൾ വന്ന് നിറഞ്ഞിരിക്കും..
കുറച്ച് സമയമെങ്കിലും മാറ്റി വെക്കാമായിരുന്നുവെന്ന് ചിലപ്പോൾ നീയന്ന് പറയുമായിരികും ...
ഒരു പക്ഷേ നീ എന്നെ തേടി വരുമ്പോഴേക്കും അവരെന്നെ ഖബറടക്കിയിട്ടുണ്ടാവാം...
പള്ളിപ്പറമ്പിലെ മൈലാഞ്ചി ചെടിക്കരികിൽ
എന്റെ് ഉപ്പ നിൽപ്പുണ്ടാവും ...
ഉപ്പാടെ കൈ പിടിച്ച് നീ പറയണം
അവൻ ഭാഗ്യം ചെയതവനാണെന്ന് ....
ഇന്നലെകളിൽ നാം പറഞ്ഞ വാക്കുകൾ കള്ളമായിരുന്നുവെന്ന് എനിക്ക് ഇന്നായിരുന്നു മനസ്സിലായത്.
അതിലെ ഏറ്റവും വലിയ നുണ
പിന്നെ വിളിക്കാമെന്നതായിരുന്നു ...
വൈകുന്നേരങ്ങളിലെ ചായയുടെ കുടെ നാം പറഞ്ഞിരുന്ന കഥകൾ എത്ര മനോഹരമായിരുന്നു ...
എല്ലാം ഒരു പാഴ്കിനാവ് പോലെ മിന്നിമറയും
പതിയെ എന്റെ ഓർമകളും ഈ കാലത്തിന്റെ കുത്തൊഴുക്കിൽ നിന്നിൽ നിന്നൊലിച്ചു പോവും ...
No comments:
Post a Comment